Tuesday, 15 April 2008

യവനിക ഉയരുമ്പോള്‍...

വല്യ കാര്യണ്ടായിറ്റൊന്നുമല്ല കൊറേ ബ്ലോഗുകള്‍ വായിച്ചപ്പോ ഒരു തോന്നല് ഇപ്പണി എന്താ നമ്മക്കും പറ്റൂലെന്ന്.....
മലയാളത്തിന്‍റെ വാപ്പ നമ്മടെ നാട്ടുകാരനല്ലേ പിന്നെന്താ...എഴുതി മ്മിണി ബല്ലിയൊരു ഹമുക്കാവണം എന്ന് ബിചാരിചിട്ടെന്നെ എഴുതാണ്
എന്നാ എഴുതി കളയാം സമയം കളയണ്ട, അതിന് ഈ എഴുതുന്ന വിദ്യ അറിയണല്ലോ അതും എഴുതീട്ട് എന്‍റെ ഗുരു തന്നെ അപ്പ്രൂവ് ചെയ്യണം, എന്നിട്ടേ തീരുമാനിക്കൂ ഇതു തുടരണോ വേണ്ടയോ
ഇറാകിലെ എണ്ണപ്പാടത്ത് രാവിലത്തെ കൊറച്ച് പണി കഴിഞ്ഞപ്പോ ഒരു വിളിയാളം 'നിരക്ഷരന്‍ എനിക്ക് സംഘടിപ്പിച്ചു തരാം എന്ന് പറഞ്ഞ ആ ബ്ലോഗു പരിപാടി, അതിനെ കുറിച്ച് എന്താ അഭിപ്രായം?? എന്തായാലും ഞാനും ഒരു കലംവെക്കാന്‍ തീരുമാനിച്ചു ഈ ബ്ലോഗടുപ്പില്‍ നമ്മടെ അരി വെകുമോന്നു നോക്കാലോ..
അപ്പൊ ബ്ലോഗ് ഗുരുവിനു ഈ ചെറിയ ലിഖിതം സമര്‍പ്പിക്കട്ടെ.....
ഗുരുവേ പ്രണാമം...